Kerala Cartoon Academy website launch
The new website of the Kerala Cartoon Academy www.keralacartoonacademy.com was inaugurated by the Minister for Higher Education, Shri Roji M. John. The function held at the Minister's office in the Kerala Legislative Assembly was attended by Academy member and Trithala MLA Shri V. T. Balram, Cartoon Academy Chairman Sudheernath, Secretary A. Satheesh, Vice Chairman Anoop Radhakrishnan and Executive Committee Member Ratheesh Ravi.
A comprehensive portal has been prepared regarding all the activities of the Academy, including the history of the Academy, information about its members, deceased cartoonists, programs organized by the Academy, descriptions and pictures of programs conducted in the past, and the application link for new membership.
കേരള കാർട്ടൂൺ അക്കാദമിയുടെ പുതിയ വെബ്സൈറ്റ്, www.keralacartoonacademy.com ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. കേരള നിയമസഭയിൽ മന്ത്രിയുടെ ഓഫീസിൽ വച്ച് നടത്തിയ ചടങ്ങിൽ, അക്കാദമി അംഗവും തൃത്താല എംഎൽഎയും ആയ ശ്രീ വി ടി ബൽറാം, കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, സെക്രട്ടറി എ സതീഷ്, വൈസ് ചെയർമാൻ അനൂപ് രാധാകൃഷ്ണൻ, നിർവാഹക സമിതി അംഗം രതീഷ് രവി എന്നിവർ പങ്കെടുത്തു.
അക്കാദമിയുടെ ചരിത്രം, അംഗങ്ങളെ കുറിച്ചും, മൺമറഞ്ഞ കാർട്ടൂണിസ്റ്റുകളെ ക്കുറിച്ചുമുള്ള വിവരങ്ങൾ, അക്കാദമി സംഘടിപ്പിക്കുന്ന പരിപാടികൾ, മുൻകാലങ്ങളിൽ നടത്തിയ പരിപാടികളുടെ വിവരണങ്ങളും ചിത്രങ്ങളും, പുതിയ അംഗത്വം എടുക്കുന്നതിനായി ഉള്ള അപേക്ഷ ലിങ്ക് തുടങ്ങി അക്കാദമിയുടെ എല്ലാവിധ പ്രവർത്തനങ്ങളും സംബന്ധിച്ച ഒരു സമഗ്രമായ പോർട്ടൽ ആണ് ഒരുക്കിയിട്ടുള്ളത്.

Comments
Post a Comment