Chellan Receives Distinguished Membership

Chellan Receives Distinguished Membership

On August 1, 2024, the Kerala Cartoon Academy conferred Distinguished Membership on senior cartoonist Chellan. Kerala Cartoon Academy Chairman Sudheer Nath personally visited his home in Kottayam and presented the Distinguished Membership to cartoonist Chellan. The honor was awarded in recognition of the overall contributions of cartoonist Chellan (T.P. Philip) to the field of cartooning, having drawn for various publications over a long period and left a distinct mark on Kerala’s art scene. Kerala Lalithakala Akademi Secretary Balamuralikrishnan, senior journalist P.O. Mohan, Cartoon Academy executive committee members Baiju Paulose, Anil Vega, Subhash K.K., senior cartoonist E.P. Peter, Prasannan Anikkad, Siva, and others attended the event.

ചെല്ലന് വിശിഷ്ടാംഗത്വം

2024 ആഗസ്റ്റ് 1ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് ചെല്ലന് വിശിഷ്ടാംഗത്വം നല്‍കി. കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം കോട്ടയത്തെ വീട്ടല്‍ എത്തി കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍ നാഥാണ് സമ്മാനിച്ചത്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ദീര്‍ഘകാലം വരച്ച് കേരളത്തിന്‍റെ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍റെ (ടി.പി. ഫിലിപ്പ്) കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് വിശിഷ്ടാംഗത്വം നല്‍കിയത്. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.ഒ. മോഹന്‍, കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ ബൈജു പൗലോസ്, അനില്‍ വേഗ, സുഭാഷ് കെ.കെ, മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് ഇ പി പീറ്റര്‍, പ്രസന്നന്‍ അനിക്കാട്, ശിവ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh