Artist Shankarankutty Book Cover Award
A memorial event for cartoonist and artist Shankarankutty was held on December 5, 2009, at the Thiruvananthapuram Press Club with the cooperation of the Shankarankutty Memorial Trust. The meeting, presided over by Kerala Cartoon Academy Chairman Prasannan Anikkad, was inaugurated by Minister C. Divakaran. The President's Secretary, Christy Fernandes, was the chief guest. The Shankarankutty Memorial Book Cover Award was presented to Devaprakash. Film actor N. L. Balakrishnan, cartoonist P. V. Krishnan, Thiruvananthapuram Press Club President M. M. Subair, Academy Secretary Sudhir Nath, Vice Chairman Sathyadev, and Harikrishnan participated in the event. Mrs. Shankarankutty and their children also attended the function. An interview conducted years earlier by G. Hari with artist Shankarankutty was also screened at the Thiruvananthapuram Press Club.
കാര്‍ട്ടൂണിസ്റ്റും ആര്‍ട്ടിസ്റ്റുമായ ശങ്കരന്‍കുട്ടി അനുസ്മരണം ശങ്കരന്‍കുട്ടി സ്മാരക ട്രസ്റ്റിന്‍റെ സഹകരണത്തോടെ തിരുവനന്തപുരം പ്ലസ്സ് ക്ലബ്ബില്‍ 2009 ഡിസംബര്‍ 5 തീയതി നടന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി. സി. ദിവാകരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിയുടെ സെക്രട്ടറി ക്രിസ്ററി ഫെര്‍ണാണ്ടസ് മുഖ്യാഥിതിയായി. ശങ്കരന്‍കുട്ടി സ്മാരക പുസ്തക കവര്‍ അവാര്‍ഡ് ദേവപ്രകാശിന് സമ്മാനിച്ചു. ചലച്ചിത്രതാരം എന്‍. എല്‍. ബാലകൃഷ്ണന്‍, കാര്‍ട്ടൂണിസ്ററ് പി. വി. കൃഷ്ണന്‍, തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് എം. എം. സുബൈര്‍, അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, വൈസ് ചെയര്‍മാന്‍ സത്യദേവ്, ഹരികൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശ്രീമതി ശങ്കരന്‍കുട്ടിയും മക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജി. ഹരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടിയുമായി നടത്തിയ അഭിമുഖവും തിരുവനന്തപുരം പ്ലസ്സ് ക്ലബ്ബില്‍ പ്രദര്‍ശിപ്പിച്ചു.
.jpg)
Comments
Post a Comment