Elephant Cartoons Blog
A collection of cartoons featuring elephants as characters was organized under the leadership of the Kerala Cartoon Academy. Not only Indian cartoonists but also foreign cartoonists collaborated in this initiative. The Academy also started a blog showcasing the cartoons it received. The elephant cartoon blog was inaugurated on November 9, 2009, by the Academy's former Chairman, M. M. Monayi. Academy Chairman Prasannan Anikkad, Secretary Sudhir Nath, and cartoonist Sajeev attended the function. The elephant cartoon blog contains more than 200 cartoons.
ആന കഥാപാത്രമായി വന്ന കാര്‍ട്ടൂണുകളുടെ സമാഹരണം കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തി. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ മാത്രമല്ല വിദേശ കാര്‍ട്ടൂണിസ്റ്റുകളും ഈ പരിപാടിയില്‍ സഹകരിച്ചു. അങ്ങിനെ ലഭിച്ച കാര്‍ട്ടൂണുകളുടെ ഒരു ബ്ലോഗും അക്കാദമി തുടങ്ങി.. ആന കാര്‍ട്ടൂണുകളുടെ ബ്ലോഗിന്‍റെ ഉത്ഘാടനം അക്കാദമി മുന്‍ ചെയര്‍മാന്‍ എം. എം. മോനായി 2009 നവംബര്‍ 9 ന് നിര്‍വ്വഹിച്ചു. അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട് സെക്രട്ടറി സുധീര്‍നാഥ് കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 200ല്‍ പരം കാര്‍ട്ടൂണുകള്‍ ആന ബ്ലോഗില്‍ ഉണ്ട്.

Comments
Post a Comment