Cartoon Corner.





Cartoon Corner.

A library useful to cartoonists, those who study cartoons, media professionals, and cartoon enthusiasts had long been a dream of the Kerala Cartoon Academy. In collaboration with the EMS Library at Thrikkakara, one of the largest libraries in Kerala, the Academy succeeded in setting up a Cartoon Corner. The Cartoon Corner houses a vast collection of many valuable books on cartoons.

On May 4, 2008, the Cartoon Corner was inaugurated by T.K.A. Nair, Principal Secretary to the Prime Minister, at a function held in the EMS Library Hall under the chairmanship of Adv. M. M. Monayi, Chairman of the Kerala Cartoon Academy. At the event, the Academy honored its founding Chairman, cartoonist Yesudasan, and senior cartoonists P. V. Krishnan, Siri, and Nathan by conferring upon them honorary membership of the Academy. Abraham, Principal Secretary for Higher Education, Dr. George Varghese, Director of Prasar Bharati, M. E. Hasainar, C. Bhanu, Prasannan, Sudhirnath, Secretary of the Kerala Cartoon Academy, Chakrapani, and others also spoke at the function.

കാര്‍ട്ടൂണ്‍ കോര്‍ണര്‍.

കാര്‍ട്ടൂണിസ്റ്റുകള്‍ക്കും, കാര്‍ട്ടൂണ്‍ പഠന വിഷയമാക്കിയവര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, കാര്‍ട്ടൂണ്‍ സ്നേഹികള്‍ക്കും ഉപകാരപ്രഥമായ ഒരു ലൈബ്രറി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്വപ്നമായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ലൈബ്രറികളില്‍ ഒന്നായ ത്യക്കാക്കര ഇ.എം.എസ്. ലൈബ്രറിയോട് സഹകരിച്ച് ഒരു കാര്‍ട്ടൂണ്‍ കോര്‍ണര്‍ സജ്ജീകരിക്കാന്‍ അക്കാദമിക്ക് സാധിച്ചു. വിലപ്പെട്ട ഒട്ടേറെ കാര്‍ട്ടൂണ്‍ ഗ്രന്ഥങ്ങളുടെ വന്‍ ശേഖരണമാണ് കാര്‍ട്ടൂണ്‍ കോര്‍ണറിലുള്ളത്. 2008 മെയ് നാലാം തീയതി കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ അഡ്വ: എം. എം. മോനായിയുടെ അദ്ധ്യക്ഷതയില്‍ ഇ.എം.എസ് ലൈബ്രറി ഹാളില്‍  നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ കാര്‍ട്ടൂണ്‍ കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ സ്ഥാപക ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുമാരായ പി. വി. കൃഷ്ണന്‍, സീരി, നാഥന്‍ എന്നിവര്‍ക്ക് ഈ ചടങ്ങില്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എബ്രഹാം, പ്രസാദ് ഭാരതി ഡയറക്ടര്‍ ഡോക്ടര്‍ ജോര്‍ജ് വര്‍ഗ്ഗീസ്, എം. ഇ. ഹസൈനാര്‍, സി. ഭാനു, പ്രസന്നന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, ചക്രപാണി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. 

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh