Cartoon Jaalakam launch ceremony
**Cartoon Jaalakam**
കാര്‍ട്ടൂണ്‍ ജാലകം.
ലക്ഷണമൊത്ത കാര്‍ട്ടൂണ്‍ മാസിക പുറത്തുകൊണ്ടുവരണമെന്ന ലക്ഷ്യം വെച്ചുകൊണ്ട് കാര്‍ട്ടൂണ്‍ അക്കാദമി കാര്‍ട്ടൂണ്‍ ജാലകം എന്ന മാസിക പുറത്തിറക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. മാസികയുടെ പ്രകാശന ചടങ്ങ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ 2008 മാര്‍ച്ച് 10-ാം തീയതി നടന്നു. കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കാര്‍ട്ടൂണ്‍ ജാലകം പ്രകാശനം ചെയ്തു. ആദ്യ കോപ്പി പ്രൊഫ. കെ.വി. തോമസ് എം.എല്‍.എ. ഏറ്റുവാങ്ങി ചടങ്ങില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ അഡ്വ. എം. എം. മോനായി എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡന്‍റ് ശ്രീകണ്ഠന്‍. കാര്‍ട്ടൂണിസ്റ്റ് കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രിയുടെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പ്രഥമ ലക്കം ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി.
Comments
Post a Comment