B. M. Gafour Memorial and Award Presentation.
B. M. Gafour Memorial and Award Presentation.
The founder secretary of the Kerala Cartoon Academy, B. M. Gafour, was commemorated at a meeting held at the Kozhikode Press Club on November 15. The function, presided over by Kerala Cartoon Academy Chairman Adv. M. M. Monayi, was inaugurated by Forest Minister Binoy Viswam. The first B. M. Gafour Award was received from the minister on behalf of cartoonist Yesudasan by the Academy Chairman. The award consisted of ₹10,001, a certificate of merit, and a plaque. The award was presented for the cartoon column "Extra" in *The Week* magazine published by Manorama.
The award committee members were Dr. Sebastian Paul, Dr. M. K. Muneer, Dr. M. M. Basheer, Sukumar, and M. M. Monayi. At the function, Dr. M. M. Basheer, U. A. Khader, P. V. Chandran (*Mathrubhumi*), Abubakkar (*Manorama*), Narendran, cartoonist Rajendra Kumar, and Hameed delivered speeches.
ബി. എം. ഗഫൂര്‍ അനുസ്മരണവും അവാര്‍ഡ് ദാനവും.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക സെക്രട്ടറി ബി.എം. ഗഫൂറിനെ നവംബര്‍ 15ന് കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ അനുസ്മരിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ അഡ്വ: എം. എം. മോനായി അദ്ധ്യക്ഷനായ ചടങ്ങ് വനം വകുപ്പ് മന്ത്രി ബിനോയി വിശ്വം ഉദ്ഘാടനം ചെയ്തു. പ്രഥമ ബി.എം. ഗഫൂര്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസിനുവേണ്ടി അക്കാദമി ചെയര്‍മാന്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. 10001രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതായിരുന്നു അവാര്‍ഡ്. മനോരമയുടെ ദി വീക്കിലെ എക്സട്രാ എന്ന കാര്‍ട്ടൂണ്‍ പംക്തിക്കാണ് അവാര്‍ഡ്. ഡോ. സെബാസ്റ്റിന്‍ പോള്‍, ഡോ. എം.കെ. മുനീര്‍, ഡോ. എം.എം. ബഷീര്‍. സുകുമാര്‍. എം.എം.മോനായി എന്നിവരായിരുന്നു അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍. ചടങ്ങില്‍ ഡോ. എം.എം. ബഷീര്‍, യു. എ. ഖാദര്‍, പി.വി. ചന്ദ്രന്‍ (മാതൃഭൂമി), അബൂബക്കര്‍(മനോരമ), നരേന്ദ്രന്‍, കാര്‍ട്ടൂണിസ്റ്റ് രജീന്ദ്ര കുമാര്‍, ഹമീദ് എന്നിവര്‍ സംസാരിച്ചു.
Comments
Post a Comment